Business
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ദുബൈ: രൂപയുടെ വിലയിടിവ് ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് ഗുണകരമായി. ഇന്നലെ ഒരു ദിര്‍ഹമിന് 17.42 രൂപ ലഭിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതാണ് കാരണം. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം കുത്തനെ താഴോട്ടു പോകുകയായിരുന്നു. 20 മാസത്തിനിടെ ഏറ്റവും വലിയ ഇടിവ് നേരിട്ട രൂപ 64 പൈസ ഇടിഞ്ഞ് 64.28 എന്ന നിലയിലെത്തി. 2013 സെപ്തംബറിലാണ് ഇതിനു മുന്‍പ് രൂപയുടെ മൂല്യം ഇത്രയും തഴെ പോയത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരികള്‍ പെട്ടെന്ന് വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെയാണ് രൂപക്ക് തിരിച്ചടിയായത്. മണി, ബോണ്ട് വിപണികളിലുമുള്ള നിക്ഷേപവും ഗണ്യമായി വിദേശ സ്ഥാപനങ്ങള്‍ പിന്‍വലിച്ചു. ഇതും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും പ്രവാസികള്‍ ഇത് ആഘോഷത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ച്ചയായി രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണം കൂടിയിട്ടുണ്ട്.
ചിലര്‍ ബാങ്കുകളില്‍ നിന്നും കടമെടുത്ത് വരെ നാട്ടിലേക്ക് പണമയക്കുന്നുണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ മാസങ്ങളില്‍ 75 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ നേരത്തെയും പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു.