Kozhikode
തെങ്ങിന്‍ തടം തുറക്കാനും ഇനി യന്ത്രം

തൃശൂര്‍: കേരകര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയായി തെങ്ങിന്റെ തടം തുറക്കുന്ന ടില്ലര്‍. മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്ന തെങ്ങിന്‍ തടം തുറക്കുന്ന യന്ത്രത്തിന്റെ വ്യാപകമായ പ്രദര്‍ശനം കേര കര്‍ഷകര്‍ നാളേറെയായി അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമായി.
വര്‍ഷാ വര്‍ഷത്തില്‍ തെങ്ങിന് തടംതുറന്ന് വള പ്രയോഗം നടത്തുന്നതിനും മറ്റു പരിചരണമുറകള്‍ നടത്തുന്നതിനും കര്‍ഷകര്‍ക്ക് കഴിയാത്തതിനാല്‍ കേരളത്തില്‍ തെങ്ങിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വിസ്തീര്‍ണവും കാര്യമായി കുറഞ്ഞുവരുന്നതായി പഠന റിപ്പോര്‍ട്ട ്‌വ്യക്തമാക്കുന്നു. ഇതിനു കാരണം യഥാസമയത്ത് ആവശ്യാനുസരണം ഈ പ്രവര്‍ത്തനം ചെയ്യുന്ന തൊഴിലാളികളെ കിട്ടാനില്ല എന്നതാണ്.
പല കാര്‍ഷിക വൃത്തികളും യന്ത്രവത്കരിച്ചെങ്കിലും തെങ്ങിന്റെ തടംതുറക്കാനുതകുന്ന ഒരുകാര്‍ഷിക യന്ത്ര സംവിധാനവും ഇന്നുവരെ ഒരുക്കിട്ടിയിട്ടില്ല. ഇത് മനസ്സിലാക്കിക്കൊണ്ട് കാര്‍ഷിക ഗവേഷണകേന്ദ്രം, മണ്ണുത്തിയിലെ ഭക്ഷ്യ സുരക്ഷാസേനാ വിഭാഗത്തില്‍ ഗവേഷണവികസനത്തിന് തെങ്ങിന്റെ തടംതുറക്കുന്നതിനുളള ടില്ലറില്‍ ഒരു സംവിധാനം തയ്യാറാക്കി.
കാലവര്‍ഷം എത്തുന്നതോടെ തെങ്ങിന് 12 അടി ചുറ്റുവട്ടത്തില്‍ ഒരടിയോളം താഴ്ച്ചയില്‍ തടമെടുത്ത് അതില്‍ 25 കിലോ ജൈവവളവും ജൈവാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നു. ഈ തടങ്ങള്‍ ഒരു മഴക്കുഴി പോലെയാണ്.
കാലവര്‍ഷം കൊണ്ടു ലഭ്യമാകുന്ന പെയ്ത്ത്‌വെള്ളം തെങ്ങിന്‍ തോപ്പില്‍ തെങ്ങിന്റെവേരു പടലമുള്ള അടിത്തട്ടിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് സഹായിക്കുന്നു. കാലവര്‍ഷവും തുലാവര്‍ഷവും പിന്‍തിരിയുന്ന അവസരത്തില്‍ രാസവളങ്ങള്‍ രണ്ട്ഘട്ടമായിചേര്‍ത്ത് തുലാവര്‍ഷം പോകുന്നതോടെ തടംമൂടി വേനല്‍ക്കാലത്തെ നേരിടാന്‍ ഒരുങ്ങുന്നു.
എന്നാല്‍ തടം തുറക്കാന്‍ വിദഗ്ധരായ തൊഴിലാളികളെ ലഭ്യമല്ലാത്തതിനാലും കൂലികുടുതലായതിനാലും ഒപ്പംതന്നെ തേങ്ങ വിലകുറഞ്ഞതിനാലും ഈ തടംതുറന്നു വളമിടുന്ന കേര കര്‍ഷക അനുഷ്ഠാനം ഏതാണ്ട് ഉപേക്ഷിച്ച പോലെയായി. ഗവേഷണകേന്ദ്രത്തിന്റെ കീഴിലുള്ള 2000 ത്തോളം തെങ്ങിന്റെ തടംകൈവശമുള്ള അഞ്ച് തെങ്ങിന്‍ തടം തുറക്കുന്ന യന്ത്രം ഉപയോഗിച്ച് തുറക്കുകയാണ്.
നിലവിലുള്ള യന്ത്ര സംവിധാനത്തില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ഈ പ്രദര്‍ശന സേവനം നടത്തുക. കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ തെങ്ങിന്‍ തടംതുറക്കാനുള്ള ഒരു മാതൃകാസേവന യൂനിറ്റ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും ഈ യൂനിറ്റ് മാതൃകയാക്കി വ്യക്തികള്‍ക്ക് സേവന യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.