Connect with us

Kozhikode

എസ് എസ് എല്‍ സി ഫലപ്രഖ്യാപനം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹം: എം എസ് എഫ്

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ വന്ന പാളിച്ചകളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി. മൂല്യ നിര്‍ണയ ക്യാമ്പ് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള നടപടി ക്രമങ്ങളില്‍ കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇവ മറച്ചുവച്ച് വിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണമാണിപ്പോള്‍ നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
എല്‍ കെ ജി മുതല്‍ മെഡിക്കല്‍ വരെയുളള പ്രവേശനത്തിന് കോഴ വാങ്ങുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ഓപറേഷന്‍ കുബേര മാതൃകയില്‍ പദ്ധതി നടപ്പാക്കണം. സര്‍വകലാശാലകളിലെ ഭീമമായ പരീക്ഷാ ഫീസ് വര്‍ധനവ് പിന്‍വലിക്കണം. കാലികറ്റ് സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശനത്തിന് 250 രൂപ ഫീസ് വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദ്, മാടാല മുഹമ്മദലി, സി എച്ച് ഫസല്‍, ഷെമീര്‍ ഇടിയാട്ടേല്‍, അസീസ് കളത്തുര്‍ പ്രസംഗിച്ചു.

Latest