രൂപയുടെ മൂല്യം ഇടിഞ്ഞു

Posted on: May 8, 2015 12:03 am | Last updated: May 8, 2015 at 12:03 am

RUPEEമുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 64.28 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇരുപത് മാസത്തിനു ശേഷം ഇതാദ്യമായാണ് മൂല്യം ഇത്രയും താഴോട്ട് പോയത്. 2013 സെപ്തംബര്‍ പത്തിനാണ് രൂപയുടെ മൂല്യം ഇതിന് മുമ്പ് ഏറ്റവും താഴ്ന്നത്. 64.24 ആയിരുന്നു അന്ന് മൂല്യം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നികുതി നയങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ബോണ്ടുകള്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മൂല്യത്തില്‍ ഇടിവുണ്ടാകുന്നത്. 63.54 ആയിരുന്ന രൂപയുടെ മൂല്യം ഒരു ശതമാനത്തിലധികമാണ് താഴ്ന്നത്.