രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് ഏഴു റണ്‍സ് ജയം

Posted on: May 7, 2015 8:19 pm | Last updated: May 8, 2015 at 12:29 am

dhawan sun risersമുംബൈ: ഐ പി എല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴു റണ്‍സ് വിജയം. ഹൈദരബാദ് ഉയര്‍ത്തിയ 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം ഏഴു വിക്കറ്റിന് 194 റണ്‍സില്‍ അവസാനിച്ചു. മുന്‍നിര തകര്‍ന്നിട്ടും അര്‍ധ സെഞ്ചുറിയുമായി സ്റ്റീവന്‍ സ്മിത്തും (68) വാലറ്റത്തെ കൂറ്റനടികളുമായി ജയിംസ് ഫോക്‌നറും (30) ക്രിസ് മോറിസും (34*) കിണഞ്ഞു പരിശ്രമിച്ചിട്ടും ഹൈദരബാദിനെ മറികടക്കാന്‍ രാജസ്ഥാന് കഴിഞ്ഞില്ല. ക്രിസ് മോറിസ് 11 പന്തില്‍ നിന്നാണ് 34 റണ്‍സ് വാരിക്കൂട്ടിയത്. ഫോക്‌നര്‍ 19 പന്തില്‍ നിന്ന് 30 റണ്‍സ് അടിച്ചെടുത്തു.

നേരത്തെ ശിഖര്‍ ധവാന്‍ (54), എയിന്‍ മോര്‍ഗന്‍ (63) എന്നിവരുടെ അതിവേഗ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 201 റണ്‍സ് അടിച്ചൂകൂട്ടിയത്. 28 പന്തില്‍ അഞ്ചു സിക്‌സും നാലു ബൗണ്ടറിയും അടക്കമാണു മോര്‍ഗന്‍ 63 റണ്‍സ് അടിച്ചത്. ധവാന്‍ 35 പന്തു നേരിട്ട് ആറു ഫോറും രണ്ടു സിക്‌സും ഉള്‍പ്പടെ 54 റണ്‍സ് നേടി.