മര്‍കസ് ഹാദിയ; ഇപ്പോള്‍ അപേക്ഷിക്കാം

Posted on: May 7, 2015 5:30 am | Last updated: May 6, 2015 at 11:30 pm

കോഴിക്കോട്: എസ് എസ് എല്‍ സി വിജയിച്ച പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍ പഠനത്തോടൊപ്പം ഇസ്‌ലാമിക ക്ലാസുകളും നല്‍കുന്ന മര്‍കസ് ഹാദിയ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളാണ് ഇവിടെയുള്ളത്. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്, ആദര്‍ശം, കര്‍മശാസ്ത്രം, ചരിത്രം, മനശാസ്ത്രം എന്നിവ ഹോസ്റ്റല്‍ സംവിധാനത്തോടെ ഒരുക്കിയിരിക്കുന്നു. വ്യക്തിത്വ വികസനം, മെമ്മറി ഡെവലപ്‌മെന്റ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കുടുംബ ഭരണം, സാഹിത്യ പരിശീലനം, തൊഴില്‍ പരിശീലനം എന്നിവ ഈ കോഴ്‌സിലൂടെ നല്‍കുന്നു.
പ്ലസ്ല് ടുവിന് ശേഷം ഇസ്‌ലാമിക് സ്റ്റഡീസ്, സൈക്കോളജി, കൗണ്‍സിലിംഗ്, പ്രീമെരിറ്റല്‍ ട്രെയ്‌നിംഗ് അടങ്ങിയ ഒരു വര്‍ഷത്തെ ഹാദിയ ഫാമിലി മാനേജ്‌മെന്റ് ഡിപ്ലോമയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി ഈ മാസം 20. വിവരങ്ങള്‍ക്ക് 9895#േ176593, 9544759014 ബന്ധപ്പെടുക.