Kerala
നേപ്പാള്‍ ദുരിതാശ്വാസം സി പി എം 2.35 കോടി സമാഹരിച്ചു

തിരുവനന്തപുരം: നേപ്പാളിലുണ്ടായ ഭൂകമ്പബാധിതരെ സഹായിക്കാന്‍ സി പി എം നടത്തിയ ഫണ്ട് പിരിവില്‍ 2,35,79,303 രൂപ സമാഹരിച്ചു. എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ തുക സമാഹരിച്ചത്. 36 ലക്ഷവും 34 ലക്ഷം രൂപയും. മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് ഫണ്ട് പിരിവിനോട് സഹകരിച്ച മുഴുവന്‍ ജനങ്ങളേയും, പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെയും സംസ്ഥാനസെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു.
---- facebook comment plugin here -----