രൂപേഷിനെയും ഷൈനിയെയും കാണാന്‍ മക്കളെ അനുവദിച്ചില്ല

Posted on: May 6, 2015 4:35 pm | Last updated: May 6, 2015 at 4:35 pm

rupeshകോയമ്പത്തൂര്‍: കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഭാര്യ ഷൈനയെയും കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി നിഷേധിച്ചു. ഇവരുടെ രണ്ട് മക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ ഇന്ന് രാവിലെയാണ് കോയമ്പത്തൂരിലെത്തിയത്. എന്നാല്‍ ഏറെ നേരം കാത്തുനിന്നെങ്കിലും ഇവര്‍ക്ക് രൂപേഷിനെയും ഷൈനിയേയും കാണാനായില്ല.

തിങ്കളാഴ്ചയാണ് ഇരുവരുമടക്കം അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റിലായത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇവര്‍ കോയമ്പത്തൂരിലെ ജയിലില്‍ കഴിയുകയാണ്.