കൊച്ചി: ഡി ജി പി നിയമനത്തില്‍ മുഖ്യമന്ത്രിയുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏകകണ്ഠമായ തീരുമാനം ഇക്കാര്യത്തിലുണ്ടാവുമെന്ന് അദ്ദേഹം.
ഡി ജി പി നിയമനത്തില്‍ സര്‍ക്കാറിനുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് മടങ്ങിവരാമെന്നറിയിച്ച മഹേഷ് കുമാര്‍ സിംഗ്ലയെ ഡി ജി പിയാക്കാനാണ് ആഭ്യന്തര മന്ത്രിക്ക് താല്‍പര്യം. എന്നാല്‍ ടി പി സെന്‍കുമാറിനെ ഡി ജി പിയാക്കാനാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം.