നിര്‍ണായക വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധത്തിന് തയ്യാര്‍: യെച്ചൂരി

Posted on: May 3, 2015 3:32 pm | Last updated: May 3, 2015 at 3:32 pm

SITARAM_YECHURY__1726251fന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്‍ പോലെയുള്ള നിര്‍ണായക വിഷയങ്ങളില്‍ പാര്‍ലിമെന്റിനകത്ത് കോണ്‍ഗ്രസുമായി മുന്നണി ബന്ധത്തിന് തയ്യാറാണെന്ന്് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം പാര്‍ലിമെന്റിന് പുറത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ദേശീയ സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ ബില്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത കാലത്തെ നിലപാടുകള്‍ മെച്ചപ്പെട്ടതാണെന്നും യെച്ചൂരി പി ടി ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത് നടക്കാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് ബി ജെ പി മുന്നണിക്ക് ജനഹിത പരിശോധനയായി മാറും. ജനതാപാര്‍ട്ടികളുടെ ലയനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ കാത്തിരുന്നു കാണാമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ALSO READ  ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ എതിര്‍ത്ത് സി പി എം പോളിറ്റ്ബ്യൂറോ