International
നേപ്പാളില്‍ പകര്‍ച്ചവ്യാധി സാധ്യത; ദുരന്ത ബാധിതര്‍ ആശങ്കയില്‍

കാഠ്മണ്ഡു: ഭൂകമ്പം നാശം വിതച്ച നേപ്പാളിലെ ദുരന്ത ബാധിതരെ ആശങ്കയിലാഴ്ത്തി പകര്‍ച്ചവ്യാധി സാധ്യത. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലം വിവിധ ക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് വിവിധ അസുഖങ്ങള്‍ പടിപിടുന്നുണ്ട്. കക്കൂസുകളും മറ്റുമില്ലാത്തതും കുളിക്കാന്‍ വെള്ളമില്ലാത്തതും പരിസരത്തെ ദുര്‍ഗന്ധ പൂരിതമാക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കാനിടയുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലളിത്പൂര്‍ മേഖലയിലെ ദുകുചാപ് ഗ്രാമത്തില്‍ പ്രദേശവാസികള്‍ക്ക് വയറിളക്കവും ശക്തമായ വയറു വേദനയും അനുഭവപ്പെടുന്നുണ്ട്. ഇവിടെ ശുദ്ധജലം എത്തികാകാനായില്ലെങ്കില്‍ ഇത് ഒരു പകര്‍ച്ച വ്യാധിയായി മാറാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇവിടെ വെള്ളത്തിന് ദുര്‍ഗന്ധമാണ്. എന്തു ചെയ്യാം. മറ്റു വഴിയില്ലാത്തതിനാല്‍ ഇത് തന്നെ കുടുക്കുന്നു- പ്രദേശവാസിയായ കല്‍പ്പന തമാംഗ് പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ മിക്ക ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും ഭൂകമ്പത്തില്‍ തകര്‍ന്നു. വിദേശികളടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സംഘത്തെ ആശ്രയിക്കുകയാണ് ജനങ്ങള്‍ ചെയ്യുന്നതെന്ന് നേപ്പാളീസ് സൈന്യത്തിലെ മേജര്‍ ജനറല്‍ ഡോ. കിഷോര്‍ റാണ പറഞ്ഞു. ഇത്തരം കൂടുതല്‍ സംഘങ്ങള്‍ വന്ന് അടുത്ത ആറ് മാസത്തേക്കെങ്കിലും ഇവിടെ ക്യാമ്പ് ചെയ്യണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ തന്നെ നേപ്പാളിലെ ഗ്രാമീണ ആരോഗ്യ സംവിധാനം പരിതാപകരമായ നിലയിലാണ്. ആരോഗ്യ പ്രവര്‍ത്തകരെയല്ല ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളുമാണ ഇനി അടിയന്തരമായി വേണ്ടതെന്ന് ലോകാരോഗ്യ സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു. 28 ലക്ഷം വരുന്ന അഭയാര്‍ഥികള്‍ക്കിടയില്‍ രോഗങ്ങള്‍ പടരുന്നത് തടയുകയെന്നതാണ് വെല്ലുവിലിയെന്ന് സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു. കാഠ്മണ്ഡുവില്‍ ഒരുക്കിയിട്ടുള്ള 16 ക്യാമ്പുകളില്‍ പ്രത്യേകം ശ്രദ്ധ അനിവാര്യമാണെന്നും ഡബഌയു എച്ച് ഒ വിലയിരുത്തി. അതിനിടെ കഴിഞ്ഞ ശനിയാഴ്ച നടന്ന ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6200 ആയി. 14,000 പേര്‍ക്ക് പരുക്കേറ്റു. ആയിരങ്ങളെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മരണം 10,000 കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.