നവീന വാദ പ്രതിരോധം സമസ്തയുടെ സ്ഥാപിത നയം:കാന്തപുരം

Posted on: May 3, 2015 5:47 am | Last updated: May 3, 2015 at 12:49 am
sulaiman ustadddd2
സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ വസതിയോട് ചേര്‍ന്ന് സ്ഥാപിച്ച ഖുതുബ്ഖാന ഉദ്ഘാടന വേളയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ദേഹത്തെ ആദരിക്കുന്നു

വേങ്ങര: ഇസ്‌ലാമിക വിരുദ്ധ ആശയങ്ങളുമായെത്തുന്ന നവീന വാദങ്ങളെ പ്രതിരോധിക്കല്‍ സമസ്തയുടെ സ്ഥാപിത ലക്ഷ്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കണ്ണമംഗലം ചെങ്ങാനിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ വസതിയോട് ചേര്‍ന്ന് സ്ഥാപിച്ച ഖുതുബ്ഖാന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ പേര് പറയുന്നവര്‍ നവീന വാദികളുമായുള്ള നിലപാടുകള്‍ മുതലാക്കിയത് സമസ്തയുടെ സ്ഥാപിത നിലപാടിന് വിരുദ്ധമാണെന്നും മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതികള്‍ തകര്‍ക്കുന്ന ഈ വിഭാഗത്തിന്റെ പ്രവര്‍ത്തികള്‍ ചിന്താ ശേഷിയുള്ള കേരളീയ പൊതുസമൂഹം അംഗീകരിക്കില്ലെന്നും കാന്തപുരം പറഞ്ഞു. പൊതുസമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥന നടത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന് ബാഫഖി മലേഷ്യ, സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ്, സയ്യിദ് ഉമ്മറുല്‍ ഫാറൂഖ് ബുഖാരി പൊസോട്ട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തോട്ടക്കാട്, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ഹസന്‍ ബുഖാരി കൊന്നാര, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് ഹിബത്തുല്ല അഹ്‌സനി, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ഒ കെ അബ്ദുസലാം മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, ഒ കെ അബ്ദു റഷീദ് മുസ്‌ലിയാര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പകര മുഹമ്മദ് അഹ്‌സനി സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥലോകം എന്ന വിഷയം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അവതരിപ്പിച്ചു.
സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌നെടുമ്പള്ളി സൈതു, മുസ്തഫ കോഡൂര്‍, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എന്‍ മുഹമ്മദ്കുട്ടി ഹാജി, ഹസന്‍ ബുഖാരി, ഡോ. ഒ കെ അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍ പ്രസംഗിച്ചു. റഈസുല്‍ ഉലമയുടെ ശിഷ്യ സംഗമത്തില്‍ ഒ കെ അബ്ദുറശീദ് മുസ്‌ലിയാര്‍, ഫള്ല്‍ റഹ്മാന്‍ അഹ്‌സനി, നാസര്‍ അഹ്‌സനി ഒളവട്ടൂര്‍, അബ്ദുല്‍ഖാദര്‍ അഹ്‌സനി മമ്പീതി പ്രസംഗിച്ചു.