National
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് മികവിന്റെ ബഹുമതി

ന്യൂഡല്‍ഹി: 2104 ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തലസ്ഥാന നഗരിയിലെ ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്തവളം തിരഞ്ഞെടുക്കപ്പെട്ടു. വര്‍ഷംപ്രതി 25 മുതല്‍ 40 ലക്ഷത്തോളം ആളുകള്‍ക്ക് യാത്രക്ക് അവസരം ഒരുക്കിയതിനാണ് ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്തവളത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്,
ഏപ്രില്‍ 28ന് ജോര്‍ദാനില്‍ വെച്ച് നടന്ന ഏഷ്യാ പസിഫിക് ലോക വാര്‍ഷിക സമ്മേളനത്തിലാണ് അന്തരാഷ്ട്ര എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഐ ജി ഐ എക്ക് അവാര്‍ഡ് സമ്മാനിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി നമ്മള്‍ ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും ഐ ജി ഐ വിമാനത്താവള പങ്കാളികളുടേയും ഉദ്യോദസ്ഥരുടേയും നിരന്തര പരിശ്രമമാണ് വിമാനത്താവളത്തെ ഈ അവാര്‍ഡ് സ്വീകരിക്കുന്നതിന് പ്രാപ്തമാക്കിയതെന്നും ഡല്‍ഹി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ സി ഇ ഒ. ഐ പ്രഭാകരന്‍ പറഞ്ഞു. എ സി ഐ എ എസ് ക്യു തുടര്‍ന്നു പോരുന്ന മൂല്യനിര്‍ണയത്തില്‍ അഞ്ചില്‍ 4.9 പോയിന്റ് നേടിയാണ് ഐ ജി ഐ എ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്തായിരുന്നു.
2014-2015 വര്‍ഷങ്ങളില്‍ 40 മില്ല്യണ്‍ യാത്രക്കാര്‍ ഐ ജി ഐ എയിലൂടെ 52 ആഭ്യന്തര ദേശങ്ങളിലേക്കും 62 രാഷ്ട്രങ്ങളിലേക്കും എത്തിച്ചേര്‍ന്നിട്ടുണ്ട്.