Eranakulam
അന്വേഷണ ഏജന്‍സികള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു വിന്‍സണ്‍ എം. പോള്‍

കൊച്ചി: അന്വേഷണ ഏജന്‍സികള്‍ക്കു സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍. അഴിമതിക്കേസില്‍ കുടുങ്ങുന്നതു നാണക്കേടല്ലാത്ത കാലംമാണിതെന്നും നിയമ സംവിധാനത്തിലെ പോരായ്മ അഴിമതികള്‍ക്കു കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സില്‍ പുഴുക്കുത്തുകള്‍ ഉണ്ട്. അനധികൃത സ്ഥലം മാറ്റങ്ങള്‍ പോലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നു. സര്‍ക്കാരിനു കീഴിലായതിനാല്‍ വിജിലന്‍സിനുമേല്‍ സമ്മര്‍ദം ഉണ്ടാകുന്നു. നിയമനടപടികളിലെ മെല്ലെപ്പോക്ക് അഴിമതിക്കാര്‍ക്ക് തുണയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----