തിരുവവനന്തപുരം: പഴവങ്ങാടിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നത്. ചീഫ് സെക്രട്ടറി ജി ജി തോംസണിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തലസ്ഥാനത്തെ മഴവെള്ളക്കെട്ട് തടയാന്‍ കനാലുകളുടേയും ഓടകളുടേയും സമീപത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു. താത്കാലിക കയ്യേറ്റങ്ങള്‍ മുതല്‍ വന്‍കിട കയ്യേറ്റങ്ങള്‍ വരെയുണ്ട്. താല്‍കാലിക കയ്യേറ്റങ്ങളാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. മെയ് 31ന് മുന്‍പ് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ഓടകളുടെ നവീകരണം യുദ്ധകാല അടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ സുസ്ഥിര നഗര വികസന അധികൃതര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.