ബൗളിംഗ് ആക്ഷന്‍: സുനില്‍ നരേന് ബി സി സി ഐ വിലക്ക്

Posted on: April 29, 2015 7:38 pm | Last updated: April 29, 2015 at 7:38 pm

sunil narineകൊല്‍ക്കത്ത: ബൗളിംഗ് ആക്ഷന്‍ വിവാദമായതിനെ തുടര്‍ന്ന് വിന്‍ഡീസ് താരം സുനില്‍ നരേന് ബി സി സി ഐ വിലക്കേര്‍പ്പെടുത്തി. ഓഫ് സ്പിന്‍ എറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈമടക്കുന്നു എന്നതാണ് നരേന് വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്.

ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. വിശാഖപട്ടണത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ഐ പി എല്‍ മല്‍സരത്തിനിടെയാണ് നരേന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തിലായത്.