നിസാമിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി

Posted on: April 29, 2015 4:01 pm | Last updated: April 29, 2015 at 7:05 pm

nisam abdul khadarതിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു സംബന്ധിച്ച കാപ്പ ഉപദേശകസമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഉത്തരവ് ജയിലധികൃതര്‍ക്കു കൈമാറി.

തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് നിസാം.