Connect with us

Malappuram

കാരാട് അജ്മീര്‍ ഉറൂസും മുള്ഹിറുസ്സുന്ന ദര്‍സ് വാര്‍ഷികവും

Published

|

Last Updated

മലപ്പുറം: അജ്മീര്‍ ഖാജയുടെ പേരില്‍ വര്‍ഷംതോറും നടത്തിവരാറുള്ള കാരാട് അജ്മീര്‍ ഉറൂസും പൊന്മള മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ മുള്ഹിറുസ്സുന്ന ദര്‍സിന്റെ 35-ാം വാര്‍ഷികവും മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കാരാട് അജ്മീര്‍ ഗേറ്റില്‍ നടക്കും. ഒന്നിന് ഉച്ചക്ക് കൊടി ഉയര്‍ത്തലോട്കൂടി ഉറൂസിന് തുടക്കമാകും. മെഡിക്കല്‍ ക്യാമ്പ്, പ്രഭാഷണം, അന്നദാനം, അജ്മീര്‍ മൗലിദ്, പണ്ഡിത സമ്മേളനം, സുവനീര്‍ പ്രകാശനം, ഘോഷയാത്ര, പ്രാര്‍ഥനാ സമ്മേളനം തുടങ്ങിയവ നടക്കും. വൈകീട്ട് ഏഴിന് ദര്‍സിന്റെ വാര്‍ഷിക സമ്മേളനം കോടമ്പുഴ ബാവ മുസ് ലിയാര്‍ നിര്‍വഹിക്കും. രണ്ടിന് രാവിലെ നടക്കുന്ന പണ്ഡിത സമ്മേളനത്തില്‍ പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി ക്ലാസെടുക്കും. വൈകീട്ട് ഏഴിന് പൊന്മള മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഫാറൂഖ് നഈമി കൊല്ലം അജ്മീര്‍ ഖാജാ ചരിത്ര പ്രഭാഷണം നടത്തും. മൂന്നിന് രാവിലെ ഒമ്പതിന് നടക്കുന്ന മുതഅല്ലിം സമ്മേളനം തെന്നല അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന അജ്മീര്‍ മൗലിദിന് കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം പരുത്തിപ്പാറ പി കെ എസ് തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും.

Latest