ബിജു രമേശിന്റെ കാര്‍ മാണിയുടെ വസതിയില്‍ വന്നിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

Posted on: April 29, 2015 5:14 pm | Last updated: April 29, 2015 at 11:05 pm

k m mani...തിരുവനന്തപുരം: ബിജു രമേശിന്റെ കാര്‍ മന്ത്രി മാണിയുടെ വസതിയിലെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മാണിയുടെ ഓഫീസ്. മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാര്‍ ക്ലിഫ് ഹൗസ് വളപ്പില്‍ താമസിക്കുന്നുണ്ട്. പൊതുവായ രജിറ്ററാണ് ക്ലിഫ് ഹൗസ് വസതിയില്‍ ഉപയോഗിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മാണിയുടെ വീട്ടിലെ വാഹന രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് ബിജു രമേശിന്റെ വാഹനം മാണിയുടെ വീട്ടിലെത്തിയതായി കണ്ടെത്തിയിരുന്നു. 2014 ഏപ്രില്‍ രണ്ടിന് കെ എല്‍ 01 ബി ബി 7878 നമ്പര്‍ കാര്‍ മാണിയുടെ വസതിയിലെത്തിയതായാണ് കണ്ടെത്തിയിരുന്നത്. കോഴ കൈമാറാന്‍ വന്നത് ഈ കാറിലായിരുന്നു എന്നാണ് ബിജു രമേശിന്റെ ഡ്രൈവര്‍ വിജിലന്‍സിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നത്.