Connect with us

Kerala

നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് കേരളം രണ്ട് കോടി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ഭൂകമ്പത്തില്‍ തരിപ്പണമായ നേപ്പാളിന് സഹായഹസ്തവുമായി കേരളവും. നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് കേരളം രണ്ട് കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ 10,000 രൂപ വീതം നല്‍കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഭൂകമ്പത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബിന്‍ സൂരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ മലയാളികളെയും എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.