Connect with us

National

അബിന്‍ സൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചു; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിച്ചത്. അബിന്‍ സൂരിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു. ഭൂകമ്പത്തില്‍ മരിച്ച മലയാളി ഡോക്ടര്‍മാരായ ദീപക്കിന്റെയും ഇര്‍ഷാദിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. അബിന്‍ സൂരിയെ കാണാന്‍ എയിംസ് ആശുപത്രിയില്‍ എത്തിയതായിരുന്നു മന്ത്രി.

അബിന്‍ സൂരിയും ദീപക്കും ഇര്‍ഷാദും ഒന്നിച്ചാണ് നേപ്പാളിലേക്ക് പോയത്. ഇതില്‍ അബിന്‍ സൂരി മാത്രം പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മൂന്ന് തവണ അബിനെ ഡയാലിസിസിന് വിധേയനാക്കിയിട്ടുണ്ട്. എയിംസില്‍ വെച്ച് ഇന്ന് വീണ്ടും ഡയാലിസിസിന് വിധേയനാക്കും.

Latest