പ്രഥമ മലബാര്‍ പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ എം എസ് പി ചാമ്പ്യന്‍മാര്‍

Posted on: April 29, 2015 12:43 am | Last updated: April 29, 2015 at 12:43 am

MSP delta forceമലപ്പുറം: പ്രഥമ മലബാര്‍ പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ കിരീടം എം എസ് പി ഡെല്‍റ്റാ ഫോഴ്‌സിന്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സൂപ്പര്‍ ഫൈറ്റേഴ്‌സ് മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് എം എസ് പി വിജയ കിരീടമണിഞ്ഞത്.
അത്യന്തം ആവേശം നിറഞ്ഞ കളിയുടെ രണ്ടാംപാതിയില്‍ ജിഷാദ്, മാഹിന്‍ പി ഹുസൈന്‍, ഗനി അഹമ്മദ് എന്നിവരാണു എം എസ് പിയെ വിജയത്തിലെത്തിച്ച ഗോളുകള്‍ നേടിയത്.
പ്രാഥമിക റൗണ്ടില്‍ തങ്ങളെ 4-2 ന് പരാജയപ്പെടുത്തിയതിന് കണക്ക്തീര്‍ക്കുകയായിരുന്നു എം എസ്പി. 69-ാം മിനുട്ടില്‍ എം എസ് പി ക്ക് ലഭിച്ച കോര്‍ണ്ണര്‍ ഗോളിയുടെ കൈയില്‍ സുരക്ഷിതമായി.
73ാം മിനുട്ടില്‍ എം എസ് പിക്ക് വേണ്ടി 10-ാം നമ്പര്‍താരം ജിംഷാദിന്റെ പാസില്‍ ജിപ്‌സണ്‍ വലകുലുക്കി. 77 ാംമിനുട്ടില്‍ ജിപ്‌സന്റെ പാസില്‍ മാഹിന്‍ പി ഹുസൈന്‍ രണ്ടാം ഗോളടിച്ചതോടെ എം എസ് പിയുടെ വിജയം ഉറപ്പിച്ചു.
84-ാം മിനുട്ടില്‍ വീണ്ടും മൂന്നാം ഗോള്‍ ഗനി അഹമ്മദിലൂടെയെത്തിയപ്പോള്‍ എം എസ് പി യുടെ വിജയം ഏകപക്ഷീയമായി.
ഇടക്ക് വെച്ച് സൂപ്പര്‍ഫൈറ്റേഴ്‌സിന്റെ ഐക്കണ്‍താരം കണ്ണനെ മാറ്റി മറ്റൊരു താരത്തെ പരീക്ഷിച്ചെങ്കിലും സൂപ്പര്‍ഫൈറ്റേഴ്‌സിന് രക്ഷയായില്ല. സന്തോഷ് ട്രോഫി താരങ്ങളായ കെ ഫിറോസും ജിംഷാദ് ബബ്‌ലുവും. ജിപ്‌സണ്‍ ജസ്റ്റിസിന്റെയും അക്രമണമുന്നേറ്റവും വി വി സാദിഖലി കെ ശരത്‌ലാല്‍ എന്നിവരുടെ പ്രധിരോധവും എം എസ് പി ഡല്‍റ്റാഫോഴ്‌സിന് കരുത്തായി.
പ്രഥമ എം പി എല്‍ കിരീടജേതാളായ എം.എസ്.പി ഡെല്‍റ്റാഫോഴ്‌സിനുള്ള ട്രോഫിയും സമ്മാനത്തുകയായ ഒരുലക്ഷംരൂപയുടെ ചെക്കും ജില്ലാകളക്ടര്‍ കെ ബിജു ഐ എ എസ് കൈമാറി.
കളിയിലെ റണ്ണേഴ്‌സായ സൂപ്പര്‍ഫൈറ്റേഴ്‌സ് മലപ്പുറത്തിന് 50000 രൂപയുടെ പ്രൈസ്മണിയും ട്രോഫിയും അദ്ദേഹം വിതരണം ചെയ്തു.
സെലിബ്രിറ്റിതാരങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ജില്ലാകളക്ടടര്‍ കെ ബിജു ഐ എ എസ് എസ്.പി ഭേദേഷ് കുമാര്‍ ബെഹ്‌റ.പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.
മാന്‍ ഓഫ് ദ മാച്ചിനുള്ള അവാര്‍ഡ് എം എസ് പി യുടെ ജിപ്‌സണ് ഐ എം വിജയന്‍ നല്‍കി.
മികച്ച ഗോള്‍കീപ്പറായി ഏറനാടിന്റെ നാഷിദും മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി ഏറനാട് സ്റ്റാലിയന്‍സ് മഞ്ചേരിയുടെ ആഷിഖ് ഉസ്മാനെയും ടോപ്പ് സ്‌കോറര്‍മാരായി മഞ്ചേരിയുടെ ആഷിഖ് ഉസ്മാനെയും എം എസ് പിയുടെ ഫിറോസിനേയും തെരഞ്ഞെടുത്തു. ഇവര്‍ക്ക് എം എസ് പി കമാന്റന്റ് ഉമാബെഹ്‌റ ഐ പി എസ് ട്രോഫികള്‍ വിതരണം ചെയ്തു.