ചെറുമുക്ക് സ്‌കൂള്‍ നവതി ആഘോഷം 30ന്

Posted on: April 28, 2015 10:11 am | Last updated: April 28, 2015 at 1:11 pm

തിരൂരങ്ങാടി: ചെറുമുക്ക് ജി എംഎല്‍ പി സ്‌കൂള്‍ നവതി ആഘോഷ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികവും ഈമാസം 30ന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സബ് കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി മുഖ്യാഥിതിയായിരിക്കും.
നവതി ആഘോഷത്തിന്റെ ഭാഗമായി പ്രീപ്രൈമറി പാര്‍ക്ക്, ബയോഗ്യാസ് പ്ലാന്റ്, ഫ്‌ളോറിംഗ്, വയറിംഗ് ,സ്മാര്‍ട്ട് ക്ലാസ്‌റൂം, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ പരിശീലനം, ക്ലാസ്തല എസ്ആര്‍ജി ഗ്രൂപ്പ,് ഇംഗ്ലീഷ് സംസാര പരിശീലനം, മാസത്തിലൊരു പത്രം, ക്ലീന്‍ക്യാമ്പസ,് വീട്ടിലൊരു മരം, അയല്‍പക്ക വായനശാല, വിവിധ ബോധവല്‍കരണ ക്ലാസുകള്‍ തുടങ്ങിയവ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനാധ്യാപകന്‍ കെ ജി രാജന്‍, സ്വാഗതസംഘം ഭാരവാഹികളായ ഇ പി മുജീബ്‌റഹ്മാന്‍, വാര്‍ഡ്‌മെമ്പര്‍ നീലങ്ങത്ത് അബ്ദുസലാം, പച്ചായി ബാവ, കെ ടി അബൂബക്കര്‍, ഇപ ി സൈതലവി, എ കെ മുസ്തഫ പങ്കെടുത്തു.