ലൈറ്റ് മെട്രോ:ഇ ശ്രീധരനില്‍ പൂര്‍ണവിശ്വാസമെന്നു മുഖ്യമന്ത്രി

Posted on: April 28, 2015 11:00 am | Last updated: April 29, 2015 at 12:44 am

e sreedaran with oommenchandi

തിരുവനന്തപുരം: സംസ്ഥാനത്തു ലൈറ്റ് മെട്രോ നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇ. ശ്രീധരനില്‍ പൂര്‍ണവിശ്വാസമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലൈറ്റ് മെട്രോ സംബന്ധിച്ച തീരുമാനം ബുധനാഴ്ച എടുക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകുന്നേരം ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ ഇ ശ്രീധരനുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ശ്രീധരന്റെയും ഡിഎംആര്‍സിയുടേയും കാര്യത്തില്‍ ധനവകുപ്പ് എതിര്‍പ്പറിയിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം നീക്കാനാണു മുഖ്യമന്ത്രി ശ്രീധരനുമായി ചര്‍ച്ച നടത്തിയത്.