ജപ്പാനില്‍ കടലില്‍ നിന്ന് 300 മീറ്റര്‍ ഭൂമി ഉയര്‍ന്നുവന്ന് കരയോട് ചേര്‍ന്നു

Posted on: April 28, 2015 5:17 am | Last updated: April 28, 2015 at 12:17 am

ടോക്കിയോ: ജപ്പാനില്‍ 300 മീറ്റര്‍ ഭൂമി കടലില്‍ നിന്ന് ഉയര്‍ന്നു വന്ന് തീരത്തോട് ചേര്‍ന്നത് ആശ്ചര്യജനകമായി.
ഹൊക്കെയ്‌ദോ ദ്വീപിലെ റൗസു പട്ടണത്തിലെ കടല്‍ തീരത്താണ് പുതിയ ഭൂമി ഉയര്‍ന്നു വന്നത്. പുതുതായി ഉയര്‍ന്നുവന്ന നിലത്തിലെ ചില സ്ഥലങ്ങള്‍ ജലോപരിതലത്തില്‍ നിന്നും പത്ത് മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കടലിന്റെ അടിത്തട്ടിലെ ചില പ്രവര്‍ത്തന ഫലമാകാം പുതിയ ഭൂമിയുടെ ഉയര്‍ച്ചക്കു കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ദ്വീപില്‍ നിന്നും അല്‍പം അകലെയായി സംഭവിച്ച പുതിയ പ്രതിഭാസം ഭൂകമ്പവിഷയകമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് പ്രാഥമികമായ അനുമാനം. മഞ്ഞുരുകിയുണ്ടായ ഉരുള്‍ പൊട്ടലാകാം പുതിയ ഭൂമിയുടെ രൂപീകരണത്തിന് കാരണമെന്ന് ഭൗമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.