ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടന്ന് ഇറാന്‍ റേഡിയോ

Posted on: April 27, 2015 2:05 pm | Last updated: April 28, 2015 at 1:08 am

al bagdadiടെഹ്‌റാന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ ഇന്ത്യ റേഡിയോയും ഇറാന്‍ റേഡിയോയെ ഉദ്ധരിച്ചു വാര്‍ത്ത ട്വിറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ യു എസ് നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദിക്കു ഗുരുതര പരുക്കേറ്റതായി ഗാര്‍ഡിയന്‍ ദിനപത്രം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.