നേപ്പാളില്‍ മലയാളികള്‍ സുരക്ഷിതരെന്ന് കെ സി ജോസഫ്

Posted on: April 27, 2015 11:49 am | Last updated: April 28, 2015 at 1:08 am

kc joseph

ന്യൂഡല്‍ഹി: നേപ്പാളിലുള്ള മലയാളികള്‍ സുരക്ഷിതരാണെന്നു മന്ത്രി കെ സി ജോസഫ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുമുള്ള മൂന്നു ഡോക്ടര്‍മാരും സുരക്ഷിതരാണ്. ഡോക്ടര്‍ അബിന്‍ സൂരിക്കു വിദഗ്ധ ചികിത്സ ആവശ്യമാണ് ഇദ്ദേഹത്തെ ഏത്രയും പെട്ടെന്നു നാട്ടിലെത്തിക്കാന്‍ മുഖ്യമന്തി ഇടപെട്ടതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചതായും കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേപ്പാളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു കെ സി. ജോസഫ്. മന്ത്രിയുടെ അധ്യക്ഷതയില്‍ കേരളാ ഹൗസില്‍ ഉന്നതതല യോഗം നടന്നു.