Connect with us

Malappuram

കോടികളുടെ വരുമാനം: ബോര്‍ഡ് പ്ലാസ്റ്റിക് ഷറ്റില്‍ തന്നെ

Published

|

Last Updated

കൊണ്ടോട്ടി: പ്രതിമാസം കോടികള്‍ ലാഭം നല്‍കര്‍ന്ന പതിനായി രണ്ണക്കിനു യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്ന കോഴിക്കോട് വിമാനത്താവളം നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നു. ടെര്‍മിനല്‍ കെട്ടിടത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളാണ് പ്ലാസ്റ്റിക് ഷീററില്‍ ഫഌകസ് ബോര്‍ഡില്‍ കെട്ടി തൂക്കുന്നത്.
പ്രതി ദിനം ആയിരം രൂപ വരുമാനമുള്ള കച്ചവടക്കാര്‍ പോലും തങ്ങളുടെ സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ നിയോണ്‍ ബള്‍ബുകള്‍ കൊണ്ടോ എല്‍ ഇ ഡി ബള്‍ബുകള്‍ കൊണ്ടോ അലങ്കരിക്കുമ്പോള്‍ കോടികള്‍ വരുമാനമുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ ടെര്‍മിനലിന്റെ മുകളില്‍ സ്ഥാപിക്കാനുള്ള ബോര്‍ഡുകള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ ഫഌക്‌സ് ബോര്‍ഡിലാണ് സ്ഥാപിക്കുനത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര ടെര്‍മിനല്‍, ആഭ്യന്തര ടെര്‍മിനല്‍ എന്നിവ കാണിക്കുന്നതിനുള്ള ബോര്‍ഡുകളാണ് പ്ലാസ്റ്റിക് ഷീറ്റില്‍ പ്രന്റ് ചെയ്ത ടെര്‍മിനലിനു മുകളില്‍ സ്ഥാപിക്കുനത്. നേരത്തെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ മഴയും വെയിലുമേറ്റ നാശമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ ബോര്‍ഡ് സ്ഥാപിക്കുന്നത്.