ആധുനിക സാങ്കേതിക വിദ്യകള്‍ ബന്ധുക്കള്‍ക്ക് തുണയായി

Posted on: April 27, 2015 2:49 am | Last updated: April 26, 2015 at 11:50 pm

CDbjCe4W0AAt2bLന്യൂഡല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളിലുള്ള ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങളറിയാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ബന്ധുക്കള്‍ക്ക് തുണയായി. ഫേസ്ബുക്ക്, ഗൂഗിളിന്റെ ‘ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്റര്‍’ സാങ്കേതിക വിദ്യകളാണ് പലര്‍ക്കും തുണയായത്. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന പലരും നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് സന്ദേശമയക്കുന്നത് ഫേസ്ബുക്ക് വഴിയാണ്.
ഭൂചലനമുണ്ടായപ്പോള്‍ പശ്ചിമബംഗാളിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങള്‍ പരസ്പരം ആശയ വിനിമയം നടത്താന്‍ ഫേസ്ബുക്ക് തന്നെയാണ് ഉപയോഗിച്ചത്. ഫേസ്ബുക്കിലെ ‘സേഫ്റ്റി ആപ്പ്’ ഉപയോഗിച്ചാണ് ദുരന്ത ബാധിത പ്രദേശങ്ങളിലുള്ള ബന്ധുക്കളെ പലരും കണ്ടെത്തിയത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഫേസ്ബുക്ക് ഈ സംവിധാനം ആരംഭിച്ചത്.
ദുരന്തങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള സഹായിക്കുന്നതിന് ഈ സംവിധാനം എളുപ്പമാര്‍ഗമാണെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഒരു പോസ്റ്റില്‍ കുറിച്ചു. 2011ല്‍ ജപ്പാനില്‍ സുനാമി ദുരന്തമുണ്ടായപ്പോഴാണ് ഇത്തരത്തിലുള്ള ആശയമുദിച്ചത്. ദുരന്തമേഖലയില്‍പ്പെട്ടവരോട് സേഫ്റ്റി സ്റ്റാറ്റസ് ചേര്‍ക്കാന്‍ വേണ്ടി ഫേസ്ബുക്ക് ആവശ്യപ്പെടുകയാണെന്നും സുക്കന്‍ബര്‍ഗ് പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ ആ വ്യക്തി സുരക്ഷിതനാണോ, എവിടെയാണ് ഇപ്പോള്‍ ഉള്ളത് എന്നിവ സംബന്ധിച്ച് ഫേസ്ബുക്ക് ഉപയോഗിക്കുന്ന ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ മനസ്സിലാക്കാന്‍ കഴിയും.
സേഫ്റ്റി ആപ്പില്‍ രണ്ട് തിരഞ്ഞെടുപ്പുകളാണുള്ളത്. ഞാന്‍ ഒരാളെ തിരയുകയാണ്, എനിക്ക് പറയാന്‍ ചിലര്‍ക്കായുള്ള സന്ദേശമുണ്ട് എന്നിവയാണവ. ഇവ രണ്ടും ദുരന്തമുണ്ടാകുമ്പോള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം തെളിയിച്ചത്.
ഇംഗ്ലീഷിലും നേപ്പാളിയിലുമുള്ള സന്ദേശങ്ങള്‍ ഈ സംവിധാനം വഴി ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ‘ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ണ്ടര്‍’ എന്ന ഈ സംവിധാനവും ഏറെ ഉപകാരപ്രദമാണ്. ഇതില്‍ രണ്ട് കോളങ്ങളാണുള്ളത്. ഒന്നില്‍ ‘ഞാന്‍ ഒരാളെ തിരയുന്നു’ എന്നും രണ്ടാ മത്തേത്തില്‍ ‘ എന്റെ കൈവശം ഒരാളെ കുറിച്ചുള്ള വിവരമുണ്ട്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആരെക്കുറിച്ചാണോ നിങ്ങള്‍ക്ക് അറിയേണ്ടത് അയാളുടെ വിവരങ്ങള്‍ ആദ്യത്തെ കോളത്തില്‍ നല്‍കുക.
നിങ്ങളുടെ കൈവശം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ആരുടെയെങ്കിലും വിവരമാണ് ഉള്ളതെങ്കില്‍ അത് രണ്ടാമത്തെ കോളത്തിലും നല്‍കാവുന്നതാണ് ആ സംവിധാനം.