Connect with us

Palakkad

ധനസഹായ വിതരണവും പഠനോപകരണ വിതരണവും

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ജീവകാരുണ്യരംഗത്ത് സജീവസാന്നിധ്യമായ റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍ സി എഫ് ഐ)യുടെ സഹകരണത്തോടെ നടപ്പാക്കുന്ന മര്‍ക്കസ് ഓര്‍ഫന്‍ ഹോംകെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എം എല്‍ എ ഹംസ നിര്‍വഹിച്ചു.
ചെര്‍പ്പുളശ്ശേരി റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ നിന്നുള്ള 350 അനാഥ വിദ്യാര്‍ഥികള്‍ക്ക് മാസാന്ത ധനസഹായവും സ്‌കൂള്‍ പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. വര്‍ഷത്തില്‍ 75 ലക്ഷം രൂപയുടെ അനാഥ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പാലക്കാട് ജില്ലയില്‍ മാത്രം ആര്‍ സി എഫ് ഐ നടപ്പാക്കു വരുന്നത്.
ജമ്മു കാശ്മീര്‍, യു പി, യു കെ, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത്, ആസാം, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 3000-ത്തോളം വരുന്ന അനാഥകള്‍ക്കാണ് മര്‍ക്കസ് ഓര്‍ഫന്‍ ഹോംകെയര്‍ പദ്ധതിയുടെ ഗുണഫലം ലഭ്യമാകുന്നത്. വര്‍ഷത്തില്‍ നാലു കോടിയോളം രൂപയാണ് അനാഥ സംരക്ഷണ പദ്ധതിക്കായി ആര്‍ സി എഫ് ഐ ചിലവിടുന്നത്.
ശുദ്ധജലപദ്ധതികള്‍, വിദ്യാഭ്യാസ ധനസഹായം, ആതുരസേവനം, അനാഥ അഗതി സംരക്ഷണം, ദുരന്തനിവാരണ പദ്ധതികള്‍, ഭവനനിര്‍മാണം തുടങ്ങിയ വ്യത്യസ്ഥങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 23 കോടിയോളം രൂപയാണ് ആര്‍ സി എഫ് ഐ ഇതുവരെ ചെവഴിച്ചത്. ചടങ്ങില്‍ ചെര്‍പ്പുളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ കെ എ അസീസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിനോദ്കുമാര്‍, ഉമ്മര്‍ സഖാഫി വീരമംഗലം, ഉണ്യാന്‍ഹാജി വല്ലപ്പുഴ, പി ടി മുസ്തഫ ഹാജി ചെര്‍പ്പുളശ്ശേരി, റശീദ് പുന്നശ്ശേരി, ഹംസ ഹാജി വീരമംഗലം, നിയാസ് ചോല, നൗഷാദ് സഖാഫി, സുലൈമാന്‍ ഹസനി വീരമംഗലം, അലി സഖാഫി മഠത്തിപറമ്പ്, ഇബ്‌റാഹിം സഖാഫി മോളൂര്‍, അലി സഅദി വല്ലപ്പുഴ, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ വീരമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.