പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീം തിരിച്ചെത്തി

Posted on: April 26, 2015 6:48 pm | Last updated: April 26, 2015 at 6:48 pm
SHARE

girls-football-team_650x400_61430052173ന്യൂഡല്‍ഹി: നേപ്പാളിലായിരുന്ന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ സുരക്ഷിതരായി ഡല്‍ഹിയില്‍ തിരിച്ചെത്തി. 18 ടീമംഗങ്ങളും രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫും അടങ്ങുന്ന സംഘമാണ് തിരിച്ചെത്തിയത്. മൂന്നാം സ്ഥാനത്തിനായി ഇറാനുമായുള്ള പ്ലേ ഓഫ് മല്‍സരത്തിനുള്ള പരിശീലനം നടത്തുന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. ഇന്ന് ഡല്‍ഹിയില്‍ ഹോട്ടലില്‍ തങ്ങുന്ന പെണ്‍കുട്ടികള്‍ നാളെ വീടുകളിലേക്ക് തിരിച്ചുപോവും.