ഭരിക്കുന്നത് നികൃഷ്ടന്‍മാരുടെ സര്‍ക്കാര്‍: പി സി ജോര്‍ജ്

Posted on: April 26, 2015 6:07 pm | Last updated: April 27, 2015 at 12:07 am

pc georgeതിരുവനന്തപുരം: കേരളം ഭരിക്കുന്നത് നികൃഷ്ടന്‍മാരുടെ സര്‍ക്കാറാണെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മന്ത്രിമാരില്‍ അഴിമതിക്കാരല്ലാത്തവരുടെ പേരുകള്‍ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. അഴിമതി നേരിടുന്ന മന്ത്രിമാര്‍ സ്ഥാനം രാജിവച്ചു സത്യസന്ധത തെളിയിക്കണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ താന്‍ എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ തയാറാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.