ഡി എച്ച് എ സ്മാര്‍ട് മെഡിക്കല്‍ ഫയല്‍ സംവിധാനം നടപ്പാക്കും

Posted on: April 26, 2015 5:51 pm | Last updated: April 26, 2015 at 5:51 pm
SHARE

70914036 (1)ദുബൈ: പരിസ്ഥിതി സന്തുലനം നിലനിര്‍ത്താന്‍ കടലാസിന്റെ ഉപയോഗം ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ഡി എച്ച് എ സ്മാര്‍ട് മെഡിക്കല്‍ ഫയല്‍ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇലക്‌ട്രോണിക് മെഡിക്കല്‍ റെക്കാര്‍ഡ്‌സ് ഉപയോഗപ്പെടുത്തിയാവും ഡി എച്ച് എ ലക്ഷ്യം നേടുക. രോഗികള്‍ക്ക് തങ്ങളുടെ മെഡിക്കല്‍ ഫയല്‍ എളുപ്പം ലഭിക്കാന്‍ സംവിധാനം ഇടയാക്കുമെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ മൈദൂര്‍ വ്യക്തമാക്കി.
അധികം വൈകാതെ ഡി എച്ച് എ സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2017 അവസാനമാവുമ്പോഴേക്കും ദുബൈയിലെ മുഴുവന്‍ മെഡിക്കല്‍ റെക്കാര്‍ഡുകളും സ്മാര്‍ടാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
യു എസില്‍ ഈയിടെ നടന്ന ഹെല്‍ത് കെയര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റംസ് സൊസൈറ്റി (എച്ച് ഐ എം എസ് എസ്) കോണ്‍ഫറന്‍സില്‍ അല്‍ മൈദൂറിന്റെ നേതൃത്വത്തിലുള്ള ഡി എച്ച് എ സംഘം പങ്കെടുത്തിരുന്നു. മെഡിക്കല്‍ റെക്കാര്‍ഡുകള്‍ സ്മാര്‍ടാക്കാന്‍ ഉതകുന്ന സാങ്കേതികവിദ്യയെ പരിചയപ്പെടാനും സമ്മേളനം വേദിയായിരുന്നു. മെഡിക്കല്‍ റെക്കാര്‍ഡുകള്‍ സ്മാര്‍ടാവുന്നത് ദുബൈയിലെ ജനങ്ങളുടെ ജീവിതരീതിയിലും ക്രിയാത്മകമായ മാറ്റത്തിന് ഇടയാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.