എ എ പി റാലിക്കിടെ കര്‍ഷകന്റെ ആത്മഹത്യ; സുപ്രീംകോടതിയില്‍ ഹരജി

Posted on: April 26, 2015 5:37 pm | Last updated: April 27, 2015 at 12:07 am

farmer suicideന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ എ പി റാലിക്കിടെ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും. അഡ്വ: ജി എല്‍ മണി എന്നയാളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണു കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരേ എ എ പി ഡല്‍ഹിയില്‍ നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ജീവനൊടുക്കിയത്. രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രസിംഗ് എന്നയാളായിരുന്നു ജീവനൊടുക്കിയത്.