ഒാപ്പറേഷൻ മെെത്രിയുമായി ഇന്ത്യ; 550 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

Posted on: April 26, 2015 9:40 am | Last updated: April 26, 2015 at 5:38 pm

nepal-earthquake-indians-rescued_650x400_41430016187

ന്യൂഡൽഹി: ഭൂചലനം നാശം വിതച്ച നേപ്പാളിന് ഇന്ത്യയുടെ സഹായഹസ്തം. ഒാപ്പറേഷന്‍ മെെത്രി എന്ന് പേരിട്ട ദൗത്യവുമായി ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ദുരന്ത ഭൂമിയിലെത്തി. വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ്, ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികളും ദുരന്തഭൂമിയില്‍ സഹായം എത്തിക്കുന്നതിനുള്ള വാഹനങ്ങളും നേപ്പാളില്‍ എത്തിച്ചിട്ടുണ്ട്. വ്യേമേസനയുെട നാല് വിമാനങ്ങളും സി 130 വിമാനവു‌ം വഴി മൂന്ന് ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ദുരന്ത ഭൂമിയില്‍ എത്തിച്ചത്. എയിംസിൽ നിന്നുള്ള

അതിനിടെ, ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ കുടുങ്ങിയ 550 ഇന്ത്യക്കാരെ വ്യോമ മാര്‍ഗം നാട്ടിലെത്തിച്ചു. വ്യോമസേനയുടെ നാല് പ്രത്യേക വിമാനത്തിലാണു ഇവരെ കൊണ്ടുവന്നത്. ആയിരത്തിലധികം ഇന്ത്യക്കാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം.