ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

Posted on: April 25, 2015 12:00 pm | Last updated: April 26, 2015 at 5:38 pm
SHARE

rahul_gandhi_ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്രസിംഗിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. രാജസ്ഥാനിലെ ദൗസയിലെ സിങ്ങിന്റെ വസതിയാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുക.

എന്നാല്‍ സന്ദര്‍ശന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജന്തര്‍ മന്തറില്‍ ആത്മഹത്യ ചെയ്ത ഇദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. ഇന്ത്യയുടെ അടിത്തറ കെട്ടിപ്പെടുത്ത കര്‍ഷകരെ മോദി സര്‍ക്കാര്‍ ശിക്ഷിക്കുന്നുവെന്ന ആരോപണമാണ് അന്ന് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.

രാജ്യത്ത് ഉയര്‍ന്നു വരുന്ന കര്‍ഷക ആത്മഹത്യകളെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനമെന്നാണ് സൂചന. ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പശ്ചാതലത്തില്‍ അതിന് കൂടുതല്‍ പ്രധാന്യം കല്‍പിക്കപ്പെടുന്നു.