മുഹ്‌യിസ്സുന്നഃ മുസാബഖക്ക് വര്‍ണ്ണാഭമായ തുടക്കം

Posted on: April 25, 2015 5:26 am | Last updated: April 24, 2015 at 11:27 pm

പാടന്തറ: സമസ്ത സെക്രട്ടറിയും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ ശൈഖുന പൊന്മള അബ്ദുല്‍ ഖാദിര്‍മുസ്‌ലിയാരുടെ ശിഷ്യ കൂട്ടായ്മയായ മുഹ്‌യിസ്സുന്ന സംഘടിപ്പിച്ച 13-ാമത് മുസാബഖ 2015ന് നീലഗിരിയുടെ താഴ്‌വരയില്‍ വര്‍ണ്ണാഭമായ തുടക്കം. ഇനി രണ്ട് ദിവസം ആത്മീയ കേന്ദ്രമായ പാടന്തറ മര്‍കസില്‍ ഭക്തി സാന്ദ്രമായ സര്‍ഗ വസന്തത്തിന് വേദിയുണര്‍ന്നു. 1500ല്‍ പരം ശുഭ്ര വസ്ത്ര ദാരികള്‍ അണിനിരന്ന റാലിയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മദ്ഹ് ഗീതങ്ങളുടെയും ബൈത്തുകളുടേയും അകമ്പടിയോടെയുള്ള സ്വലാത്ത് ജാഥ നീലഗിരിയുടെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം രചിച്ചു. റാലിക്ക് ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ കെപി മുഹമ്മദ് ഹാജി, അസീസ് ഹാജി കര്‍ക്കപ്പാളി,സി കെ എം പാടന്തറ, ചോനാരി ഹംസ ഹാജി, മജീദ് ഹാജി ഉപ്പട്ടി, റസാഖ് ഹാജി പാടന്തറ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശൈഖുന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ തര്‍ബിയ്യത്ത് ക്യാമ്പോടൊ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സമാപനം കുറിക്കും.