ടിപ്പുവിന്റെ ആയുധങ്ങള്‍ ലണ്ടനില്‍ ലേലത്തില്‍ വിറ്റു

Posted on: April 24, 2015 7:55 pm | Last updated: April 24, 2015 at 7:55 pm

tippuമുംബൈ: മൈസൂര്‍ കടുവ ടിപ്പു സുല്‍ത്താന്റെ ആയുധങ്ങള്‍ 56.7 കോടി രൂപക്ക് ലണ്ടനില്‍ ലേലത്തില്‍ വിറ്റു. ലണ്ടനിലെ ബോണ്‍ഹാന്‍സില്‍ ചൊവ്വാഴ്ച്ചയായിരുന്നു ലേലം. പടക്കോപ്പുകളും ചരിത്രത്തില്‍ ഇടംനേടിയ ആയുധങ്ങളുമടക്കം 30 ഇനങ്ങളാണ് ലേലത്തില്‍ വിറ്റത്. ആയുധങ്ങള്‍ വാങ്ങിയ വ്യക്തിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മുത്തുകള്‍ പതിച്ച കടുവത്തലയുള്ള അത്യപൂര്‍വമായ ടിപ്പുവിന്റെ ഉടവാളാണ് ലേലത്തില്‍ പോയ ആയുധങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. ഇതിനു മാത്രം ഏകദേശം 2,154,500 പൗണ്ടാണ്(20 കോടി രൂപ) കിട്ടിയത്. മൂന്നു ബാരലുള്ള തോക്കിന് ലഭിച്ചത് 14,26,500 പൗണ്ടാണ്.

വാളുകള്‍, അമ്പുകള്‍, ആവനാഴികള്‍, മുത്തു പതിച്ച ചെറിയ വാളുകള്‍, പ്രതിരോധ ഹെല്‍മെറ്റുകള്‍, ചെറിയ തോക്കുകള്‍, വര്‍ണത്തൂവാലകള്‍ എന്നിവയെല്ലാമടങ്ങുന്നതാണ് ലേലത്തില്‍ പോയ ആയുധക്കൂട്ടം.