എസ്എസ്എല്‍സി ഫല പ്രഖ്യാപനം: അസ്വാഭാവികതയില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted on: April 24, 2015 12:36 pm | Last updated: April 24, 2015 at 11:57 pm

pk kunhalikuttyതിരുവനന്തപുരം:എസ്്എസ്എല്‍സി ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന്്് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അത് വാര്‍ത്തയായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ഡിപിഐയെ മാറ്റണമെന്ന ആവശ്യവുമായി എംഎസ്എഫ് രംഗത്തെത്തി. ഡിപിഐക്കെതിരെ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. ശക്തമായ നടപടി സ്വീകരിച്ചാലേ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂവെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി പറഞ്ഞു.