ഓക്‌സിജന്‍ മാസ്‌കിനെ ചൊല്ലി തര്‍ക്കം; വിമാനം മൂന്നു മണിക്കൂര്‍ വൈകി

Posted on: April 23, 2015 9:45 pm | Last updated: April 23, 2015 at 9:45 pm

air indiaന്യൂഡല്‍ഹി: ഓക്‌സിജന്‍ മാസ്‌കിനെ ചൊല്ലിയുണ്ടായ തര്‍ക്കം മൂലം എയര്‍ ഇന്ത്യ വിമാനം മൂന്നു മണിക്കൂര്‍ വൈകി. വിമാനത്തിന്റെ കോക്പിറ്റില്‍ ഉണ്ടായിരുന്ന വൃത്തിഹീനമായ ഓക്‌സിജന്‍ മാസ്‌കിന് പകരം പുതിയത് വേണമെന്ന് പൈലറ്റ് നിര്‍ബന്ധം പിടിച്ചതാണ് വിമാനം വൈകാന്‍ കാരണമായത്.

സംഭവത്തെ കുറിച്ച് എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ ആരോപണത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റിന്റെ വാദം സത്യസന്ധമാണോ എന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.