എസ്എസ്എല്‍സി പരീക്ഷാ ഫലം സൈറ്റുകളില്‍ നിന്നും പിന്‍വലിച്ചു

Posted on: April 23, 2015 11:29 am | Last updated: April 24, 2015 at 12:15 am

SSLC copy.2015psdതിരുവനന്തപുരം; വ്യാപക തെറ്റുകള്‍ കണ്ടെത്തിയതിനു പിന്നാലെ എസ്എസ്എല്‍സിയുടെ ഫലം സൈറ്റുകളില്‍ നിന്നും പിന്‍വലിച്ചു. ഐടി@ സ്‌കൂള്‍, പരീക്ഷാഭവന്‍ സൈറ്റുകളില്‍ നിന്നാണു ഫലം നീക്കിയത്. തെറ്റു തിരുത്തി നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു സൂചന. ഇതിനായി മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.