ഇരിട്ടിയില്‍ രണ്ടു മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: April 22, 2015 10:40 pm | Last updated: April 22, 2015 at 10:40 pm
SHARE

crimnalകണ്ണൂര്‍: മാവോയിസ്റ്റ് അനുകൂല സംഘടനയുടെ അംഗങ്ങളായ രണ്ടുപേരെ പോലീസ് ഇരിട്ടിയില്‍ അറസ്റ്റു ചെയ്തു. റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ മണ്ണൂര്‍ സ്വദേശി അജയകുമാര്‍ (52), സംസ്ഥാന കമ്മിറ്റിയംഗം കരിവെള്ളൂര്‍ കിഴക്കേവീട്ടില്‍ രാമകൃഷ്ണന്‍ (48) എന്നിവരാണ് അറസ്റ്റിലായത്. ടൗണില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചശേഷം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലായത്.