Connect with us

Gulf

യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് 30 രാഷ്ട്രങ്ങളില്‍ വാഹനമോടിക്കാം

Published

|

Last Updated

അബുദാബി: യു എ ഇ ആഭ്യന്തര മന്ത്രാലയം നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ലോകത്തെ 30 രാജ്യങ്ങളില്‍ വാഹനമോടിക്കാമെന്ന് അധികൃതര്‍. ഇക്കാര്യത്തില്‍ ഇത്രയും രാജ്യങ്ങളുമായി യു എ ഇ ധാരണാ പത്രം ഒപ്പുവെച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ഗൈത് ഹസന്‍ അല്‍ സആബി പറഞ്ഞു.
ട്രാഫിക്കുമായി ബന്ധപ്പെട്ട് വിയന്ന കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് യു എ ഇ. കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങളിലൊക്കെ യു എ ഇയുടെ ഡ്രൈവിംഗ് ലൈസന്‍സ് അംഗീകരിക്കപ്പെടും. ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോഴും വിനോദസഞ്ചാരത്തിനു പോകുമ്പോഴും യു എ ഇയുടെ ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് അതുപയോഗിച്ച് വാഹനമോടിക്കാന്‍ നിയമപരമായി അനുവാദമുണ്ടാകും, അല്‍ സആബി വ്യക്തമാക്കി.
അല്‍ബേനിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, ചിലി, കോസ്റ്റോറിക്ക, ക്രൊയേഷ്യ, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇന്തോനേഷ്യ തുടങ്ങിയ വിയന്നകാരില്‍ ഒപ്പിട്ട 30 രാജ്യങ്ങളിലാണ് യു എ ഇ ലൈസന്‍സ് ഉപയോഗപ്പെടുക. സാങ്കേതിക സൗകര്യങ്ങളും മറ്റും ഉപയോഗപ്പെടുത്തുന്നതില്‍ മറ്റു സഹോദര രാജ്യങ്ങളേക്കാള്‍ യു എ ഇ ഏറെ മുന്നോട്ടുപോയതിന്റെയും ലോക രാഷ്ട്രങ്ങളില്‍ നേടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങളുടെയും ഉദാഹരണം കൂടിയാണിതെന്ന് അല്‍ സആബി പറഞ്ഞു.

Latest