ആര്‍എസ്എസിനെയും ബിജെപിയെയും വെല്ലുവിളിച്ച് ജയരാജന്‍

Posted on: April 22, 2015 11:43 am | Last updated: April 23, 2015 at 12:08 am

E-P-Jayarajanകണ്ണൂര്‍: പാനൂരിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും വെല്ലുവിളിച്ച് ഇ.പി. ജയരാജന്‍. വിനോദിന്റെ കൊലപാതകത്തിന് കാരണക്കാരായവര്‍ അനുഭവിക്കുമെന്നും, അനുഭവിപ്പിക്കുമെന്നും ഇ.പി. ജയരാജന്റെ മുന്നറിയിപ്പ്.

ഇതോടുകൂടി ഒന്നും അവസാനിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. പാനൂരില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഇപി ജയരാജന്റെ പ്രകോപനപരമായ പ്രസംഗം നടത്തിയത്.