നെല്ലറയെ ഇളക്കി മറിച്ച സന്ദേശ യാത്രയുടെ പ്രയാണം

Posted on: April 22, 2015 9:00 am | Last updated: April 22, 2015 at 9:33 am

ഹസനിയ്യനഗര്‍: ജാമിഅ ഹസനിയ്യ സമ്മേളന സന്ദേശയാത്ര രണ്ടാം ദിവസമായ ഇന്നലെ മണ്ണൂരില്‍ നിന്നാരംഭിച്ച് കോങ്ങാട്, കടമ്പടിപ്പുറം, ചെര്‍പ്പുളശേരി, ആര്യമ്പാവ്, കോട്ടോപ്പാടം, ചുങ്കം, മണ്ണാര്‍ക്കാട്, തച്ചമ്പാറ, കല്ലടിക്കോട്, മുണ്ടൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി, കോങ്ങാട് സോണില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുള്‍ഖാദര്‍ മുസ് ലിയാരും ചെയ്തു. ചെര്‍പ്പുളശേരി സോണില്‍ ഇബ്രാഹിം സഖാഫി മോളൂരും ഉദ്ഘാടനം ചെയ്തു.
ജാഥക്ക് പി എം കെ തങ്ങള്‍ ആലത്തൂര്‍, കുഞ്ഞി മൊയ്തു അല്‍ഹസനി കോതകുര്‍ശി, റശീദ് പുതുക്കോട്, അബ്ദുസമദ് അല്‍ഹസനി, സ്ലലാഹുദ്ദീന്‍ അല്‍ഹസനി നേതൃത്വം നല്‍കി. മൂന്നാം ദിവസമായ ഇന്ന് അഞ്ചാം മൈലില്‍ നിന്നാരംഭിച്ച് ആനിക്കോട്, കരിയംതോട്, കോട്ടായി, പെരിങ്ങോട്ടുകുര്‍ശി, അത്തിപ്പൊറ്റ, പുതുക്കോട്, പഴമ്പാലക്കോട്, വടക്കഞ്ചേരി, ആലത്തൂര്‍, എരിമയൂര്‍, കുഴല്‍മന്ദം പര്യടനത്തിന് ശേഷം കൊടുവായൂരില്‍ സമാപിക്കും. അഞ്ചാം മൈലില്‍ സമസ്ത താലൂക്ക് പ്രസിഡന്റ് എം എ ഖാലിദ് ഫൈസി ഉദ്ഘാടനം ചെയ്യും. വടക്കഞ്ചേരിയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി അശറഫ് മമ്പാട് ഉദ്ഘാടനം ചെയ്യും.
ആലത്തൂരില്‍ എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് അബ്ദുള്‍ ബാരി ഉദ്ഘാടനം ചെയ്യും. സന്ദേശയാത്ര നാളെ സമാപിക്കും. ജാഥയെ കുറിച്ച് അറിയാന്‍ 9497251113,7736460856 നമ്പറുകളില്‍ ബന്ധപ്പെടണം.