സ്‌നേഹ സമൂഹം, സുരക്ഷിത രാജ്യം; ജാമിഅ ഹസനിയ്യ സമ്മേളനത്തിന് വിപുലമായ കര്‍മ പദ്ധതി

Posted on: April 22, 2015 9:33 am | Last updated: April 22, 2015 at 9:33 am

Hasaniya logo1പാലക്കാട്: സ്‌നേഹ സമൂഹം, സുരക്ഷിത രാജ്യം പ്രമേയത്തില്‍ ജാമിഅ ഹസനിയ്യ 20ാം വാര്‍ഷിക,9ാം സനദ് ദാന സമ്മേളനം കല്ലേക്കാട് ഹസനിയ്യ നഗറില്‍ 24,25, 26 തീയതികളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
24ന് ഉച്ചക്ക് രണ്ടിന് ഉസ്താദുല്‍ അസാതീദ് ശൈഖുന കോട്ടൂര്‍ കുഞ്ഞമ്മു മുസ് ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മഞ്ഞക്കുളം മഖാം സിയാറത്തോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിക്കുക. വൈകീട്ട് മൂന്നിന് ഹസനിയ്യ സമ്മേളന നഗറില്‍ സ്വാഗതം സംഘം ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം പതാക ഉയര്‍ത്തും.
വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരം പൂത്തൂര്‍ അധ്യക്ഷത വഹിക്കും.സയ്യിദ് ഉണ്ണിക്കോയതങ്ങള്‍ കുരുവമ്പലം പ്രാര്‍ഥന നടത്തും. സംസ്ഥാന ജലസേചനവകുപ്പ് മന്ത്രി പി ജെ ജോസ്ഫ് ഉദ്ഘാടനം ചെയ്യും. എന്‍ അലി അബ്ദുള്ള പ്രമേയപ്രഭാഷണം നടത്തും. സി പി മുഹമ്മദ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും.
ഡി വൈ എസ് പി മുഹമ്മദ് കാസിം സുവനീര്‍ ആബീദ് ഹാജിക്ക് നല്‍കി സുവനീര്‍ പ്രകാശനം ചെയ്യും. ഉമര്‍ മദനി വിളയൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ എം ഹംസ, ഉമര്‍മദനി വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍ പ്രസംഗിക്കും. എന്‍ കെ സിറാജൂദ്ദീന്‍ ഫൈസി സ്വാഗതവും പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ നന്ദിയും പറയും.
വൈകീട്ട് ആറിന് കുതുബുഖാന ശിലാസ്ഥാപനം സയ്യിദ് കെ എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന ആത്മീയസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ശൈഖുനാ അലികുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തും. കെ കെ അബൂബക്കര്‍ മുസ് ലിയാര്‍ താഴെക്കോട് ആമുഖ പ്രഭാഷണം നടത്തും.
എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ,സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഹൈദ്രോസ് മുത്തുക്കോയതങ്ങള്‍ എളങ്കൂര്‍, താനാളൂര്‍ അബ്ദു മുസ് ലിയാര്‍ പങ്കെടുക്കും. 26ന് രാവിലെ 9മണിക്ക് ചരിത്ര സെമിനാര്‍ നടത്തും. ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ് മുഖ്യാതിഥിയായിരിക്കും.
ടിപ്പുസുല്‍ത്താന്‍ വിഷയത്തില്‍ ഡോ ഹുസ്സൈന്‍ രണ്ടത്താണിയു ടിപ്പുവിന് ശേഷമുള്ള പാലക്കാടും മുസ് ലീംകളും വിഷയത്തില്‍ കെ രാജനും ദ്വിതേജസ്സികള്‍ ഇ കെ ഹസ്സന്‍ മുസ് ലിയാര്‍, ശൈഖുന ബാപ്പുമുസ് ലിയാര്‍ വിഷയത്തില്‍ അബ്ദുറശീദ് സഖാഫി പത്തപ്പിരിയവും സംസാരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രാസ്ഥാനികം സെന്‍ഷന്‍ നടത്തും. വണ്ടൂര്‍ അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
സയ്യിദ് പി എം എസ് തങ്ങള്‍ തൃശൂര്‍ അധ്യക്ഷത വഹിക്കും. പ്രസ്ഥാനിക മുന്നേറ്റവും വളര്‍ച്ചയും വിഷയത്തില്‍ റഹത്തുല്ല സഖാഫി എളമരവും പ്രസ്ഥാനിക മുന്നേറ്റത്തില്‍ പാലക്കാടിന്റെ ഇടം വിഷയത്തില്‍ എം വി സിദ്ദീഖ് സഖാഫിയും പ്രസ്ഥാനം പിന്നിട്ട പാതകള്‍ വിഷയത്തില്‍ കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമിയും ക്ലാസ്സെടുക്കും.
വൈകീട്ട് നാലിന് നടക്കുന്ന ഇന്‍ ദി വാലി ഓഫ് കോര്‍ഡോവ ഹാജി എസ് എസ് എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സിദ്ദീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും. കോര്‍ഡോവ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ ലോഞ്ചിംഗ് മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി നിര്‍വഹിക്കും. ആറരക്ക് ആദര്‍ശ സമ്മേളനം നടത്തും.
എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. അബുഹനീഫല്‍ ഫൈസി തെന്നല അധ്യക്ഷത വഹിക്കും.സയ്യിദ് അബ്ദുറഹ് മാന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ അല്‍ബുഖാരി ബായാര്‍ സമാപന പ്രാര്‍ഥന നടത്തും. 26ന് രാവിലെ 9മണിക്ക് മുല്‍തഖല്‍ ഉലമാഅ് ഹസറത്ത് മുഖ് താര്‍ ബാഖവി ഉദ്ഘാടനം ചെയ്യും. പി പി മൊയ്തീന്‍കുട്ടി മുസ് ലിയാര്‍ താഴപ്ര അധ്യക്ഷത വഹിക്കും.
അബ്ദുല്‍ ജലീല്‍ സഖാഫി, ബശീര്‍ ഫൈസി വെണ്ണക്കോട്, അബ്ദുറശീദ് സഖാഫി ഏലക്കുളം സംസാരിക്കും.കെ വി അബൂബക്കര്‍ മുസ് ലിയാര്‍ ചെരിപ്പൂര്‍ പ്രാര്‍ഥന നടത്തും. രാവിലെ പത്തിന് പ്രവാസി സംഗമം അബ്ദുശുക്കൂര്‍ മൗലവി ഉദ്ഘാടനം ചെയ്യും.മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് സൗഹൃദ സമ്മേളനം എം ഹംസ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഡോ അബൂബക്കര്‍ പത്തംകുളം അധ്യക്ഷത വഹിക്കും.
വിവിധ സംഘടന പ്രതിനിധികളായ എ രാമസ്വാമി, ബാബു തോമസ്, വി ചാമുണ്ണി, കൃഷ്ണകുമാര്‍, പി വി രാജേഷ്, ഇസ്മാഈല്‍, പത്മഗിരീഷ്, സഈദ് കൈപ്പുറം പ്രസംഗിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമം മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. നമ്മുടെ കര്‍മപഥം വിഷയത്തില്‍ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ക്ലാസ്സെടുക്കും. കെ കെ അബൂബക്കര്‍ മുസ് ലിയാര്‍ താഴേക്കോട് അധ്യക്ഷത വഹിക്കും.
വൈകീട്ട് നാലിന് ഇ സുലൈമാന്‍ മുസ് ലിയാര്‍ സ്ഥാന വസ്്ത്രവിതരണം നടത്തും. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇ സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ സനദ് ദാന പ്രസംഗം നടത്തും. സയ്യിദലി ബാഖഫി തങ്ങളെ ഉ സുലൈമാന്‍ മുസ് ലിയാര്‍ ആദരിക്കും.
സിറാജുല്‍ ഉലമാ ഹൈദ്രോസ് മുസ് ലിയാര്‍ കൊല്ലം, പേരോട് അബ്ദുറഹ് മാന്‍ സഖാഫി, അമാനുല്ല ഹസ്രത്ത്, കെ കെ അഹമ്മദ് കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ, കല്‍ത്തറ അബ്ദുറസാഖ് സഖാഫി, ഡോ സിദ്ദീഖ് അഹമ്മദ്, ഹാജി എസ് എസ് എ ഖാദര്‍, മന്‍സൂര്‍ ഹാജി ചെന്നൈ, അബ്ദുല്‍കരീം ഹാജി ചാലിയം, കുഞ്ഞാവ ഹാജി സാജിദ ഗ്രൂപ്പ്, അന്‍സാര്‍ ഉമര്‍ സാജിദ ഗ്രൂപ്പ്‌സ അബ്ദുനാസര്‍ ഹാജി സ്‌ട്രോങ് ലൈറ്റ്, ഹസന്‍ ഹാജി കേരള സൂപ്പര്‍ മാര്‍ക്കററ് പങ്കെടുക്കും.ഇതോടാനുബന്ധിച്ച് കോര്‍ഡോവ കോസ്‌മോസ് റസിഡന്റസി കാന്തപുരം ശിലാസ്ഥാപനം നടത്തും.
മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി സ്വാഗതവും എന്‍ കെ സിറാജൂദ്ദീന്‍ ഫൈസി നന്ദിയും പറയും.പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം,ജാമിഅ ഹസനിയ്യ ജനറല്‍ സെക്രട്ടറി എം പി അബ്ദുറഹ് മാന്‍ ഫൈസി, കണ്‍വീനര്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, മീഡിയ കണ്‍വീനര്‍ ഹസ്സൈനാര്‍ നദ് വി, ട്രഷറര്‍ കെ നൂര്‍മുഹമ്മദ് ഹാജി, കെ ഉമര്‍മദനി വിളയൂര്‍, എം വി സിദ്ദീഖ് സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ പങ്കെടുത്തു.