Connect with us

Gulf

യമനില്‍ അറബ് സഖ്യസേന ആക്രമണം പുനരാരംഭിച്ചു

Published

|

Last Updated

സന്‍അ: യമനിലെ ഹൂത്തികള്‍ക്കെതിരെ പുതിയ ആക്രമണം സഊദി പുനരാരംഭിച്ചു. നാലാഴ്ച നീണ്ടു നിന്ന ഓപേറേഷന്‍ ഡേസിവേഴ്‌സ് സ്റ്റോണ്‍ അവസാനിച്ചതായും പുതിയ വ്യോമാക്രമണം ആരംഭിച്ചതായും സഊദി വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. വ്യോമാക്രമണം പ്രധാനമായും ലക്ഷ്യമിടുന്നത് ദക്ഷിണ യമന്‍ തീരങ്ങളില്‍ തമ്പടിച്ച ഹൂത്തികളുടെ ടാങ്കറുകളും സൈനിക സാമഗ്രികളുമാണെന്ന് ആദന്‍ ഗവര്‍ണര്‍ നയിഫ് അല്‍ ബക്കാരി പറഞ്ഞു.
അതേസമയം തായിസ് നഗരത്തില്‍ സര്‍ക്കാറിന്റെ ഹെഡ്‌കോര്‍ട്ടേഴ്‌സ് ഹൂത്തികള്‍ പിടിച്ചെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 35 ആയുധ ധാരികളായ അംഗങ്ങളാണ് സര്‍ക്കാര്‍ ഹെഡ്‌കോര്‍ട്ടേഴ്‌സിന്റെ പാലം പിടിച്ചെടുത്തത്. ആക്രമണത്തില്‍ നിരവധിപേര്‍ മരണപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തതായി യമന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. യമന്‍ സര്‍ക്കാറും ഹൂതികളുമായി കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപകമായ ഏറ്റുമുട്ടലുകള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദന്‍, ലഹാജ് സിറ്റി, തെക്കന്‍ മേഖലയിലെ പ്രധാന നഗരമായ ദഹാലെ എന്നിവിടങ്ങളില്‍ വ്യാപക ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സഊദി ബോംബാക്രമണത്തില്‍ ധാരാളം കെട്ടിടങ്ങളും യമന്‍ പൗരന്‍മാര്‍ക്കും പരുക്കേറ്റു. ഒപറേഷന്‍ ഡെസീവ് സ്റ്റോണ്‍ അവസാനിപ്പിച്ചെന്നും യമന്‍ പൗരന്‍മാരെ സംരക്ഷിച്ച് ഹൂതികളുടെ പതനമാണ് പുതിയ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും ജനറല്‍ അഹ്മദ് അല്‍ അസ്ഹരി പറഞ്ഞു. യമന്‍ പൗരമാരുടെ സുരക്ഷയും തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടവുമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് സഊദി വാക്താവ് പറഞ്ഞു. റിനീവല്‍ ഓഫ് ഹോപ് എന്നാണ് പുതിയ ദൗത്യത്തിന് സഊദി പേര് നല്‍കിയിരിക്കുന്നതെന്നും വക്താവ് പറഞ്ഞു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് യമന്‍ പ്രസിഡന്റ് സഊദിക്ക് നന്ദി സന്ദേശമയച്ചു.