Connect with us

National

ആറ് വര്‍ഷത്തിന് ശേഷം ഹുര്‍റിയത് നേതാക്കള്‍ ഒരേ വേദിയില്‍

Published

|

Last Updated

ശ്രീനഗര്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി കാശ്മീര്‍ ഹുര്‍റിയത് നേതാക്കള്‍ വേദി പങ്കിട്ടു. ആറ് വര്‍ഷത്തിന് ശേഷമാണ് നേതാക്കള്‍ ഒരേ വേദിയിലെത്തുന്നത്. 2008 ശേഷം ഹുര്‍റിയത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ഫാറൂഖ്, ജെ കെ എല്‍ എഫ് ചെയര്‍മാന്‍ യാസീന്‍ മാലിക് എന്നിവരാണ് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് വേണ്ടി നര്‍ബാലില്‍ സംഘടിപ്പിച്ച റാലിയിലാണ് നേതാക്കള്‍ ഒന്നിച്ചണി നിരന്നത്. ഖാലിദ് മുസഫര്‍(25), സുഹൈല്‍ അഹമ്മദ് സോഫി(15) എന്നിവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നേതാക്കള്‍ വീട്ടു തടങ്കലിലായിരുന്നു. ഞായറാഴ്ച ജയില്‍ മോചിതരായ ശേഷം നടത്തിയ റാലിയിലാണ് വിഘടനവാദി നേതാക്കള്‍ ഒന്നിച്ചു ചേര്‍ന്നത്.
കാശ്മീര്‍ വിഷയത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.