Connect with us

Kerala

ഹജ്ജ് യാത്രക്കാര്‍ ബാഗ് പണം കൊടുത്തു വാങ്ങണം

Published

|

Last Updated

മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ രണ്ട് ബാഗ് വാങ്ങണമെന്ന് നിര്‍ദേശം. ഇതനുസരിച്ച് ഹാജിമാരുടെ പക്കല്‍ നിന്നും രണ്ട് ബേഗിനുള്ള പണം ഹജ്ജ് കമ്മിറ്റി വാങ്ങും. ഒരു ബേഗിന് 5100 രൂപയാണ് വില. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ്ജിന് പോകുന്ന ഹാജിമാര്‍ സ്വന്തമായിട്ടാണ് ബേഗ് എടുത്തിരുന്നത്.
ബേഗില്‍ ഒട്ടിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക സ്റ്റിക്കര്‍ നല്‍കുകയായിരുന്നു പതിവ്. ഒരാള്‍ക്ക് അഞ്ച് സ്റ്റിക്കര്‍ വീതമാണ് നല്‍കിയിരുന്നത്. ഇത് മലയാളി ഹാജിമാരുടെ ലഗേജുകള്‍ കണ്ടുപിടിക്കാന്‍ ഏറെ സഹായകരമായിരുന്നു. അതിനാല്‍ സഊദി ഹജ്ജ് വകുപ്പിന്റെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും അഭിനന്ദനവും ലഭിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള എല്ലാവര്‍ക്കും ഒരേ രൂപത്തിലുള്ള ബാഗ് നല്ല ആശയം തന്നെയാണെങ്കിലും ഒരാള്‍ക്ക് രണ്ടെണ്ണം നിര്‍ബന്ധമാക്കുകയും അതുവഴി 10,200 രൂപ നല്‍കേണ്ടിയും വരുന്നത് ഹാജിമാര്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. പുറത്ത് ആയിരം രൂപക്ക് രണ്ട് ബാഗ് ലഭിക്കുമ്പോള്‍ ഇത്രയും വലിയ തുക നല്‍കുന്നത് ബാഗ് കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപവുമുണ്ട്.

---- facebook comment plugin here -----

Latest