അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ ട്രാഫിക് പോലീസ് നടപടി ആരംഭിച്ചു

Posted on: April 21, 2015 5:30 am | Last updated: April 20, 2015 at 9:31 pm

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത വാഹനപാര്‍ക്കിംഗിനെതിരെ ട്രാഫിക് പൊലീസ് നടപടി ആരംഭിച്ചു.
നഗരത്തില്‍ പ്രധാന കവലകളിലും ചെറു റോഡുകളിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും നിത്യേന നൂറ് കണക്കിന് വാഹനങ്ങളാണ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. ഇത് കാരണം ഗതാഗ തടസ്സം നിത്യസംഭവമാണ്.
ഇതിനെതിരെയാണ് ട്രാഫിക് സി ഐ രമേശന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചെറി പിഴയാണ് ഈടാക്കുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകളില്‍ പിഴ ഈടാക്കുന്ന സ്റ്റിക്കര്‍ പതിക്കുകയാണ്. വാഹന ഉടമകള്‍ പിഴ കാസര്‍കോട് ട്രാഫിക്, കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് പിഴ അടക്കേണ്ടത്.
പിഴ അടച്ചില്ലെങ്കില്‍ വാഹന ഉടമകളുടെ നമ്പറും പേരും ആര്‍ ടി ഒ അധികൃതര്‍ക്ക് കൈമാറും. പിന്നീട് നിയമ നടപടികള്‍ സ്വീകരിക്കും. പിഴ അടച്ചില്ലെങ്കില്‍ പിന്നീട് കോടതി വഴി അടക്കേണ്ടി വരുമെന്നും ആര്‍ ടി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച നടപടി കൂടുതല്‍ ശക്തമാക്കും.